കേൾക്കാത്ത കഥകൾ (Thoughtful) - Quote by Misba Zareen - Spenowr
profile_img

Misba Zareen

Individual Artist

Writer

RATING NOT AVAILABLE

    0
  • Like

    0
  • Follower

    34
  • S Points

    2
  • Awards

കേൾക്കാത്ത കഥകൾ

നീ പറയാൻ കൊതിച്ചതെന്തേ എൻ പ്രിയേ പങ്കുവെച്ചിടാൻ അന്നെൻ ചാരെ അണഞ്ഞ നേരം കണ്ണടച്ച് ഞാൻ നിൻ നേരെ നിൻ കുറുമ്പ് കേൾക്കാൻ, ഓർമ തൻ മധുരം പകരാൻ എൻ ചാരെ വന്ന നിന്നെ കണ്ടില്ലെന്ന് അടിച് കണ്ണടച്ച് കിടന്നു ഞാൻ അറിഞ്ഞില്ല പ്രിയേ.... നിനച്ചില്ല ഞാൻ ഒരിക്കലും ഈ ദിനം വന്നണയുമെന്ന്.... നിന്നെ പുൽകാൻ കൊതിക്കുന്നു ഇന്ന് ഞാൻ നിൻ കൊഞ്ചൽ കേൾക്കാൻ വിങ്ങുന്നു എൻ മനം.... നീ തീർത്ത അക്ഷരകൂട്ടുകൾ എൻ വിരൽ തുമ്പിനാൽ തലോടുമ്പോൾ അക്ഷരം മറയുന്നു എൻ കണ്ണുനീർ കാരണം അറിഞ്ഞില്ല ഞാൻ നിൻ വേദന ഞാൻ ആ കേൾക്കാത്ത കഥകൾ വായിക്കുവോളം....... എന്തുണ്ട് പോംവഴി.... എൻ ദുഃഖം തീർക്കുവാൻ.... അറിയില്ല തിരുത്താൻ അവസരം കിട്ടാതലയുന്നു ഞാൻ. ഭിത്തിയിൽ തൂക്കിയിട്ട ചില്ലിട്ട നിന്റെ പടം നോക്കി നിൽക്കാൻ മാത്രമോ എൻ വിധി എന്നും എന്നും നിൻ പറയാത്ത കഥകൾ വായിച്ചു കണ്ണുനീർ പൊഴിക്കുന്നതോ നീ എനിക്ക് തരുന്ന ശിക്ഷാ...... രചന : Misba Zareen
By:©Misba Zareen
www.spenowr.com
കേൾക്കാത്ത കഥകൾ -Quote

All Comments

Users Other Quote/Poem

Related Quote/Poem